ചരിത്രമെഴുതി രോഹൻ ബൊപ്പണ്ണ 43ാം വയസിൽ ലോക ഒന്നാംനമ്പർ സ്ഥാനം

എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ താരമായി ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സെമിയില്‍ പ്രവേശിച്ചതോടെയാണ് 43കാരനായ ബൊപ്പണ്ണ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്

ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മാക്‌സിമോ ഗോണ്‍സാലസ് - ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ - എബ്ഡെന്‍ സഖ്യത്തിന്റെ സെമി പ്രവേശനം 

അമേരിക്കയുടെ മൈക്ക് ബ്രയാന്റെ റെക്കോഡാണ് ബൊപ്പണ്ണയ്ക്ക് മുന്നിൽ വഴിമാറിയത് 

2019ൽ പുരുഷ ഡബിൾസിൽ ഒന്നാം റാങ്ക് സ്വന്തമാക്കുമ്പോൾ 41 വയസും 76 ദിവസവുമായിരുന്നു ബ്രയാന്

ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, സാനിയ മിര്‍സ എന്നിവര്‍ക്ക് ശേഷം ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍താരം കൂടിയാണ് ബൊപ്പണ്ണ

സെമി ഫൈനലിൽ ഷാങ് ഷിചെൻ- തോമാസ് മചാക് സഖ്യത്തെ തോൽപിച്ച് ബൊപ്പണ്ണയുും മാത്യു എബ്ഡൻ സഖ്യം ഫൈനലിലേക്ക് കടന്നു

ഈ ടൂർണമെന്റ് അവസാനിക്കുമ്പോൾ രോഹൻ ബൊപ്പണ്ണയ്ക്ക് 43 വയസും 330 ദിവസവും തികയും