കേരളത്തിൽ താമരകൃഷിക്ക് പറ്റിയ സമയമോ?

ദേശീയ പുഷ്പമായ താമര നല്ലൊരു വരുമാനമാര്‍ഗം കൂടിയാണ്

കേരളത്തിലെ കാലാവസ്ഥയിൽ  കൃഷി ചെയ്യാൻ പറ്റിയ സമയം വേനൽക്കാലമാണ്

മഴക്കാലത്താണ് ഏറെ പൂക്കൾ ലഭിക്കുക. സീസണിൽ ഒരു പൂവിന് 100 രൂപ വരെ ലഭിക്കാം

സ്ഥലം കുറവാണെങ്കിൽ പോലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് താമര വളർത്താം

മറ്റുള്ള ചെടികളെ അപേക്ഷിച്ച് കീടങ്ങൾ കുറവുള്ള സസ്യമാണ് താമര

വളർച്ചയ്ക്കായി വർഷത്തിലൊരിക്കൽ ചാണകം വളമായി ഉപയോഗിക്കാം

വീട്ടിൽ താമര വളർത്താൻ വലിയ കുളം ആവശ്യമില്ല. 14-18 ഇഞ്ച് വ്യാസമുള്ള ചെറുപാത്രങ്ങളിലും അവ വളരും

മുമ്പ് ക്ഷേത്രങ്ങളിൽ പൂജയ്ക്ക് മാത്രം ഉപയോഗിച്ചിരുന്ന താമര ഇപ്പോൾ വിവാഹങ്ങളിലും മറ്റ്  പൊതു ചടങ്ങുകളിലും അലങ്കാരങ്ങളിലും ഉപയോഗിക്കുന്നു

താമരയുടെ പൂ മാത്രമല്ല കിഴങ്ങ് വിറ്റും വരുമാനമുണ്ടാക്കാം