കുതിപ്പിനൊരുങ്ങി ചന്ദ്രയാന്‍ -3

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ജൂലൈ 14 വിക്ഷേപിക്കുന്നു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് 2.35 pm വിക്ഷേപണം

ചന്ദ്രന്റെ ഉപരിതലത്തില്‍ പൂര്‍ണമായും സുരക്ഷിതമായി ഇറങ്ങുക, സഞ്ചാരം സാധ്യമാക്കുക എന്നിവയാണ് ലക്ഷ്യം

എല്‍വിഎം3 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം

സാറ്റലൈറ്റ് പോലുള്ള ഭാരമേറിയ വസ്തുക്കള്‍ ബഹിരാകാശത്ത് എത്തിക്കുന്നതിന് ശക്തിയേറിയ പ്രൊപ്പല്‍ഷന്‍ (മുന്നോട്ട് തള്ളുന്ന) സംവിധാനം ആവശ്യമാണ്.

ഭൂഗുരത്വബലം മറികടക്കുന്നതിന് വേണ്ടിയുള്ള ഈ സംവിധാനം ഉള്‍ക്കൊള്ളിച്ചിട്ടുള്ള റോക്കറ്റാണ് എല്‍വിഎം 3

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍

ചന്ദ്രോപരിതലത്തിലെ കോടിക്കണക്കിന് വര്‍ഷങ്ങളായി സൂര്യപ്രകാശം ഏല്‍ക്കാതെ കിടക്കുന്ന മേഖലകളില്‍ പര്യവേഷണം നടത്തുക എന്നതാണ് ചന്ദ്രയാന്‍-3ന്റെ പ്രധാന ലക്ഷ്യം

615 കോടി രൂപ ചെലവഴിച്ചാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിക്കുന്നത്

2008, 2019 വര്‍ഷങ്ങളിലായി ചന്ദ്രയാന്‍ 1, 2 ദൗത്യങ്ങള്‍ ഇന്ത്യ നടത്തിയിരുന്നു