ജസ്പ്രീത് ബുംറ  ICC റാങ്കിങ്ങില്‍ ഒന്നാമത്

ബൗളർമാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറ

നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ

 881 പോയിന്റോടയാണ് ബുംറ പട്ടികയുടെ തലപ്പത്ത്  എത്തിയത്

താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പോയിന്റ് നില കൂടിയാണിത്

851 പോയിന്റുമായി ദക്ഷിണാഫ്രിക്കന്‍ പേസർ കഗിസൊ റബാഡയാണ് രണ്ടാമത്

841 പോയിന്റുള്ള ഇന്ത്യന്‍ സ്പിന്നർ രവിചന്ദ്രന്‍ അശ്വിനാണ് മൂന്നാം സ്ഥാനത്ത്.

ബാറ്റർമാരുടെ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡിന്റെ കെയിന്‍ വില്യംസണാണ് ഒന്നാമത്

 ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ പിന്തള്ളി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (818) രണ്ടാം സ്ഥാനത്തെത്തി

 പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം വിരാട് കോഹ്ലിയാണ്