സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് നൽകുന്നത് നൂറ്റിപ്പതിനേഴര പവൻ തൂക്കം വരുന്ന സ്വർണക്കപ്പ്
വിദ്യാഭ്യാസവകുപ്പിലെ കലാ അധ്യാപകനായിരുന്ന ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് സ്വർണക്കപ്പ് രൂപകൽപന ചെയ്തത്
കലോത്സവത്തിൽ ഏറ്റവുമധികം തവണ കിരീടം നേടിയത് കോഴിക്കോട് ജില്ല- 21 തവണ
തലസ്ഥാന ജില്ലയായ തിരുവനന്തപുരം 17 തവണ ജേതാക്കളായിട്ടുണ്ട്
തൃശൂർ അഞ്ച് തവണ കലോത്സവത്തിൽ കിരീടം സ്വന്തമാക്കിയിട്ടുണ്ട്
പാലക്കാട്, കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകൾ നാല് തവണ വീതം ജേതാക്കളായിട്ടുണ്ട്
ഏറ്റവുമധികം തവണ തുടർച്ചയായി കിരീടം നേടിയിട്ടുള്ളത് കോഴിക്കോട്- 12 തവണ (2007-2018)
തിരുവനന്തപുരം പത്ത് തവണ തുടർച്ചയായി കിരീടം നേടി (1980-1989)