ഖുശ്‌ബു 8 മുതൽ 50 വരെ

FEBRUARY 6, 2024

തന്റെ എട്ടു വയസ്സ് മുതൽ വയസ്സ് 50 വയസ്സ് വരെയുള്ള പരിണാമം രേഖപ്പെടുത്തുന്ന ചിത്രങ്ങളുമായി നടി ഖുശ്‌ബു

ജീവിതയാത്ര ഒറ്റ ഫ്രയിമിൽ എന്നാണ് ഖുശ്‌ബു ഈ ചിത്രങ്ങൾ ചേർത്തുവച്ച കൊളാഷിന് പേരിട്ടത്

മുംബൈ സ്വദേശിനിയാണ് നഖത് ഖാൻ എന്ന പേരിൽ വളർന്ന ഖുശ്‌ബു

ബാലതാരമായി വെള്ളിത്തിരയിലെത്തിയപ്പോൾ വീട്ടുകാർ തന്നെയാണ് ഖുശ്‌ബു എന്ന പേര് നൽകിയത്

ജാക്കി ഷ്‌റോഫ്, ഗോവിന്ദ എന്നിവരുടെ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും തമിഴിൽ തിളങ്ങാനായിരുന്നു ഖുശ്ബുവിന് നിയോഗം

സൂപ്പർ ഹിറ്റ് നായികയായി; തമിഴ് ആരാധകർ അമ്പലം വരെ ഉണ്ടാക്കി 

ഡി.എം.കെ.,  കോൺഗ്രസ് എന്നീ പാർട്ടികളിലൂടെ ബി.ജെ.പിയിൽ. ഇപ്പോൾ  ദേശീയ വനിതാ കമ്മീഷൻ അംഗം

2000ൽ സംവിധായകൻ സുന്ദർ സി.യുമായി വിവാഹം. രണ്ടു മക്കളുണ്ട്. കഴിഞ്ഞ 40 വർഷമായി ഖുശ്‌ബു ചെന്നൈയിൽ തന്നെയാണ് താമസം