മൂത്രത്തിൽ കല്ല്;  ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

മൂത്രത്തിലുള്ള ക്യാൽസ്യവും മറ്റ് ധാതുക്കളും വൃക്കയിൽ അടിഞ്ഞു കൂടി കല്ലുകളായി രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് എന്ന രോഗാവസ്ഥ.

രോഗം ഗുരുതരമാവുന്നതിനനുസരിച്ച് കല്ലുകളുടെ വലുപ്പവും കൂടും

തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തിയാൽ ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ കിഡ്‌നി സ്‌റ്റോൺ

അടിവയറ്റിലും നടുവിലും അനുഭവപ്പെടുന്ന അസഹ്യമായ വേദനയാണ് പ്രധാന ലക്ഷണം

ചുവന്നതോ പിങ്ക് നിറത്തിലോ മൂത്രം കാണപ്പെടുന്നതും ഒരു ലക്ഷണമാണ്

എപ്പോഴും മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദന തോന്നുക,പുകച്ചിൽ അനുഭവപ്പെടുക

മൂത്രമൊഴിക്കാനാവാത്ത അവസ്ഥ വരിക,മൂത്രത്തിന് അസ്വാഭാവിക മണം തോന്നുക തുടങ്ങിയവും ലക്ഷണങ്ങളാണ്.

അടിവയറ്റിലോ നടുവിനോ വേദനയും ഒപ്പം പനിയുമുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണണം.