ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദീപങ്ങൾ കത്തിക്കുന്നത് എന്തിന്?

രാജ്യത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം ദീപങ്ങളുടെ ഉത്സവമായാണ് അറിയപ്പെടുന്നത്

കാർത്തിക മാസത്തിലെ 15ാം ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്

ചരിത്രം

രാവണ നിഗ്രഹം കഴിഞ്ഞ് 14 വർഷത്തെ വനവാസത്തിനു ശേഷം അയോധ്യയിലേക്ക് മടങ്ങിയ ശ്രീരാമനെ ജനങ്ങൾ ദീപങ്ങളും വിളക്കുകളും കത്തിച്ച് വരവേറ്റു

തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ദീപാവലി നൽകുന്ന സന്ദേശം

എല്ലാ വീടുകളിലും ദീപം തെളിയിച്ച് ആഘോഷിക്കുന്നു 

ദീപങ്ങൾ നന്മയേയും വിശുദ്ധിയേയും പ്രതിനിധീകരിക്കുന്നു

ഇരുട്ടിനെ അകറ്റി പ്രകാശത്തിലേക്ക് പോകുന്നതിനെ സൂചിപ്പിക്കുന്നു