'ആർത്തവവിരാമം' എന്നു കേട്ടാൽ അത് സ്ത്രീകളുടെ കാര്യമല്ലേ എന്ന് കരുതുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഇത് സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലുമുണ്ട്
പ്രായം കൂടുന്നതിനൊപ്പം പുരുഷന്മാരിൽ 'ടെസ്റ്റോസ്റ്റിറോൺ' ഹോർമോണുകൾ കുറയുന്ന സ്വാഭാവിക പ്രക്രിയയയാണ് 'പുരുഷ ആർത്തവവിരാമം' എന്ന് അറിയപ്പെടുന്നത്
സാധാരണയായി 40 വയസിന് മുകളിൽ പ്രായമായവരിലാണ് പുരുഷ ആർത്തവവിരാമം സംഭവിക്കുക
ലൈംഗികതാത്പര്യം കുറയുക, ഉദ്ധാരണക്കുറവ്, വിഷാദരോഗം, ഉറക്കമില്ലായ്മ, ഉന്മേഷമില്ലായ്മ, മൂഡ് സ്വിം ഗ്സ്, പേശികളുടെ ബലവും തൂക്കവും കുറയുക, ഏകാ ഗ്രത ഇല്ലാതാകുക
എല്ലുകളുടെ തൂക്കവും ബലവും നഷ്ടപ്പെടൽ, ശരീരം എപ്പോഴും ചൂടാവുക, വൃഷണത്തിൽ വലിപ്പവ്യത്യാസം, ശരീരത്തിലെ രോമങ്ങൾ കൊഴിഞ്ഞുപോവുക, എല്ല് തേയ്മാനം
ശാരീരിക-മാനസികാരോ ഗ്യാവസ്ഥയെ ആവർത്തവവിരാമം പ്രതികൂലമായി ബാധിക്കുന്നു
30 വയസിനുശേഷം ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അളവ് സാധാരണയായി പ്രതിവർഷം ഒരു ശതമാനം വീതം കുറയുന്നുവെന്നാണ് കണക്ക്
ആരോഗ്യകരമായ ജീവിതപരിസരം ഒരു പരിധിവരെ പുരുഷന്മാരെ ആർത്തവ വിരാമവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളിൽ നിന്ന് അകറ്റിനിർത്തും
നല്ല ഭക്ഷണരീതി, വ്യായാമം, ചികിത്സ, സ്ട്രെസില്ലാത്ത അന്തരീക്ഷം, ക്രിയാത്മകമായ ജീവിതരീതി, സാമൂഹികബന്ധങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെ പലതും ഈ അവസ്ഥയെ സ്വാധീനിക്കും