നടൻ ആകുന്നതിനു മുൻപ് റേഡിയോ അവതാരകനാകാനാകാൻ ശ്രമിച്ച അമിതാഭ് ബച്ചനെ ശബ്ദം കൊള്ളില്ല എന്ന കാരണത്താൽ ഡൽഹിയിലെ ആകാശവാണി നിരസിച്ചു
പല സിനിമകളുടെയും ‘നരേറ്റർ’ ആയും ബിഗ് ബി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1969-ൽ പുറത്തിറങ്ങിയ മൃണാൾ സെന്നിന്റെ ‘ഭുവൻ ഷോമി’ൽ ‘വോയ്സ് നരേറ്റർ’
അഭിനയത്തിനു പുറമെ ഗായകനായും അമിതാഭ് ബച്ചൻ കഴിവു തെളിയിച്ചു. ലാവാരിസ് എന്ന ചിത്രത്തിലെ ‘മേരെ അംഗനേ മേ’ എന്ന ഗാനം അദ്ദേഹത്തിന്റെ ജനപ്രിയമായ ഗാനങ്ങളിലൊന്നാണ്
ആദ്യ ഹിറ്റായ സഞ്ജീറിനു മുൻപ് 1969 മുതൽ 1973 വരെ അമിതാഭ് ബച്ചന്റെ 12 ചിത്രങ്ങൾ പരാജയമായിരുന്നു
ദീവാർ, ഷോലെ തുടങ്ങിയ അമിതാബ് ബച്ചന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മരിക്കുന്നുണ്ട്. ‘കൂലി’യിലെ കഥാപാത്രവും മരിക്കുന്നതായിട്ടായിരുന്നു തിരക്കഥയിൽ. പക്ഷെ സംവിധായകൻ മൻമോഹൻ ദേശായി ക്ലൈമാക്സ് മാറ്റി
ഗുഡ്ഡി, ഗോൽമാൽ, ഹീറോ ഹിരാലാൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
സിനിമാ രംഗത്ത് ഒരു ഇടമുറപ്പിക്കാൻ കഷ്ടപ്പെട്ട ആദ്യ നാളുകളിൽ, നടൻ മെഹ്മൂദ് അദ്ദേഹത്തിന് തന്റെ വീട്ടിൽ താമസിക്കാൻ സ്ഥലം നൽകിയിരുന്നു
ഇന്ദിരാഗാന്ധി സുഹൃത്തായിരുന്ന നടിയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്ന നർഗീസ് ദത്തിന് നൽകിയ ശുപാർശക്കത്തിലൂടെയാണ് സുനിൽ ദത്ത് ബച്ചനെ ‘രേഷ്മ ഔർ ഷേര’യിൽ ഊമയായി കാസ്റ്റ് ചെയ്തത്
ബിഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലും പൊൻതാരമാണ് ബിഗ് ബി. ‘കോൻ ബനേഗാ ക്രോർപതി’ അവതാരകനായി അദ്ദേഹം എത്തിയപ്പോൾ ലോകം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്