റോഡിൽ  ഗൂഗിൾ മാപ്പിട്ട്  വെള്ളത്തിലാകാതിരിക്കാൻ

ഗൂഗിൾ മാപ്പിൽ യാത്രാരീതി സെലക്ട് ചെയ്യാൻ മറക്കരുത്.  നാലുചക്രം, ഇരുചക്രം, സൈക്കിൾ, കാൽനടയാത്ര,  എന്നിങ്ങനെ ഓപ്ഷനുകളിൽ  വേണ്ടത് തെരഞ്ഞെടുക്കുക.

രാത്രിയാത്രകളിൽ ഹൈവേയോ പ്രധാനവഴികളോ തിരഞ്ഞെടുക്കുക. പ്രത്യേകിച്ചും അപരിചിത മേഖലകളില്‍

രാത്രികാലങ്ങളിൽ ഇടറോഡ് വഴിയുള്ള യാത്ര ഒഴിവാക്കുക. ​ഗൂ​ഗിൾ മാപ്പ് പറഞ്ഞുതരുന്ന ഇടറോഡിലേക്ക് രാത്രിയിൽ പോകേണ്ട അവസ്ഥ വന്നാൽ നാട്ടുകാരോട് ചോദിച്ചു മുന്നോട്ട് പോകുക

വഴി തെറ്റുന്നത് ഒഴിവാക്കാൻ നമുക്ക് അറിയാവുന്ന ഒരു സ്ഥലം ഇടയ്ക്ക് ആഡ് സ്റ്റോപ്പ് ആയി നൽകുക

ഗൂഗിൾ മാപ്പ് അപ്ഡേറ്റുകൾ‌ കൃത്യമായി ചെയ്യുക

കൂടുതൽ മികച്ച നാവിഗേഷന് ലൊക്കേഷൻ ഹൈ ആക്യുറസിയിൽ വെക്കാം.

സ്ഥിരമായ ഗതാഗത തടസ്സം ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പിൽ ഫീഡ്ബാക് കൊടുക്കാവുന്നതാണ്. സെറ്റിങ്സിൽ ഇതിന് സൗകര്യം ഉണ്ട്.

രാത്രികാലങ്ങളിൽ GPS സിഗ്‌നൽ നഷ്ടപ്പെട്ട് ചിലപ്പോൾ വഴി തെറ്റാനിടയുണ്ട്. ഇത് ശ്രദ്ധിക്കുക