November 09, 2023
പഠനകാലത്ത് റെസ്ലർ ആയിരുന്ന നടൻ എന്നാൽ മലയാളിക്ക് അത് മോഹൻലാലാണ്. എന്നാൽ മറ്റൊരാൾ ജൂനിയർ പവർ മാൻ ഓഫ് കേരള എന്ന പട്ടം 1984ൽ നേടിയിരുന്നു
നടൻ ബാബുരാജാണ് ആദ്യചിത്രത്തിലെ കോളേജ് കുമാരനായ ആ മെയ്യഭ്യാസി
ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജ്, മഹാരാജാസ് കോളേജ്, ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു ബാബുരാജിന്റെ കോളേജ് വിദ്യാഭ്യാസം
സിനിമയ്ക്ക് മുൻപ് അഭിഭാഷകനായും ബാബുരാജ് ജോലിചെയ്തു. ബാബുരാജ് ജേക്കബ് എന്നാണ് നടന്റെ മുഴുവൻ പേര്. ആലുവാ സ്വദേശിയാണ്
ജൂനിയർ ആർട്ടിസ്റ്റായാണ് ബാബുരാജിന്റെ സിനിമാ ജീവിതത്തിന് തുടക്കം
കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത 'ഭീഷ്മാചാര്യർ' എന്ന സിനിമയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്
ഗോഡ്ഫാദർ എന്ന സിനിമയുടെ ഹിന്ദി പതിപ്പിലും ബാബുരാജ് വില്ലനായി തിളങ്ങി. വർഷങ്ങളോളം നീണ്ട ഈ വില്ലൻ പരിവേഷം തിരുത്തിക്കുറിച്ചത് 'സോൾട്ട് ആൻഡ് പെപ്പർ' എന്ന ചിത്രമാണ്
ഇതിൽ ഭക്ഷണപ്രിയനായ പാചകക്കാരന്റെ വേഷം ബാബുരാജിന്റെ കരിയറിൽ നിർണായകമായി. വളരെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ വേഷമായിരുന്നു ഇത്
ലോക്ക്ഡൌൺ നാളുകളിൽ ബാബുരാജ് കൃത്യമായ വർക്ക്ഔട്ട് പാലിച്ച് വെയ്റ്റ്ലോസ് നടത്തിയിരുന്നു