യാത്ര വേഗത്തിലാക്കാനും എളുപ്പത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താനും മാരുതി സുസുകിയുടെ പറക്കുംകാർ വരുന്നു
ഇലക്ട്രിക് എയർ കോപ്റ്റർ എന്ന പേരിലാണ് പുതിയ വാഹനം മാരുതി സുസുകി അവതരിപ്പിക്കുന്നത്
ഡ്രോണുകളേക്കാള് വലുതും ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതുമായ എയർ കോപ്റ്ററുകളില്‍ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് പേർക്ക് സഞ്ചരിക്കാം
ആദ്യം ജപ്പാൻ, അമേരിക്ക എന്നീ വിപണികളിലാണ് മാരുതി എയർ കോപ്റ്ററുകള്‍ അവതരിപ്പിക്കുന്നത്
ഒല, ഉബർ മാതൃകയില്‍ ആകാശ യാത്രയ്ക്കുള്ള എയർ ടാക്സികളായാകും എയർ കോപ്റ്ററുകൾ വരിക
എയർ കോപ്റ്ററുർ മാരുതിയുടെ ഇന്ത്യൻ പ്ളാന്റുകളില്‍ നിർമ്മിച്ച് വിദേശത്തേക്ക് കയറ്റിഅയക്കും
സ്കൈഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് എയർ കോപ്റ്ററുകള്‍ അടുത്ത വർഷം ജപ്പാനിലെ ഒസാക്ക പ്രദർശനത്തില്‍ അവതരിപ്പിക്കും
എയർ കോപ്റ്ററുകള്‍ നിർമിക്കുന്നതിന് മുമ്പ് മാരുതി സുസുകിയിലെ ഉദ്യോഗസ്ഥർ ഡയറക്ടർ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷനുമായി ചർച്ച നടത്തും