100 കോടി ക്ലബ്ബിലേക്ക് മോഹന്‍ലാലിന്റെ  നേര്

കളക്ഷന്‍ കുതിപ്പുമായി മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം നേര്

റിലീസ് ചെയ്ത് 18-ാം ദിവസം സുപ്രധാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ കോര്‍ട്ട് റൂം ഡ്രാമ

റിലീസ് ചെയ്ത മൂന്നാം വാരത്തില്‍ സിനിമയുടെ കളക്ഷന്‍ 80 കോടി കടന്നു

പുതുവര്‍ഷാരംഭത്തിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്

മോഹന്‍ലാല്‍ അഡ്വ.വിജയ മോഹന്‍ ആയെത്തിയ ചിത്രത്തില്‍ അനശ്വര രാജന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

അഡ്വ.ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ

350 ഓളം സ്ക്രീനുകളിലാണ് നേര് പ്രദര്‍ശനം തുടരുന്നത്

വരും ദിവസങ്ങളില്‍ കൂടി ഈ കുതിപ്പ് തുടര്‍ന്നാല്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന അടുത്ത മോഹന്‍ലാല്‍ ചിത്രമാകും നേര്

സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, കെ.ബി ഗണേഷ് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്