മോഹൻലാൽ കണ്ട ഈ വർഷമിറങ്ങിയ രണ്ടേരണ്ടു ചിത്രങ്ങൾ

പോയവർഷത്തെ അപേക്ഷിച്ച് മോഹൻലാലിന് ഡിസംബർ മാസം വരെ ഒരു വമ്പൻ റിലീസ് ഇല്ലാത്ത വർഷമായിരുന്നു 2023

ഒ.ടി.ടി. പ്രതീക്ഷയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത 'എലോൺ' ആണ് ഇതുവരെ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ചിത്രം

മോഹൻലാൽ പ്രധാനമായും ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച വർഷം കൂടിയാണ് ഇത് 

'L2 എമ്പുരാൻ', 'വൃഷഭ', 'മലൈക്കോട്ട വാലിബൻ', 'ബറോസ്' സിനിമകളുടെ ഷൂട്ടിംഗിൽ മോഹൻലാൽ വ്യാപൃതനായിരുന്നു 

ഇനി ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച 'നേര്' ഡിസംബർ 21ന് റിലീസ് ചെയ്യും

തിരക്കുകൾക്കിടയിലും ഈ വർഷം റിലീസ് ചെയ്ത രണ്ടു ചിത്രങ്ങൾ കാണാൻ മോഹൻലാൽ സമയം കണ്ടെത്തി

മോഹൻലാൽ അതിഥിവേഷം ചെയ്ത, രജനികാന്ത് ചിത്രം 'ജെയ്‌ലർ' ആണ് 2023ൽ ലാലേട്ടൻ കണ്ട ഏക തെന്നിന്ത്യൻ ചിത്രം

മറ്റൊരു ചിത്രം ഓസ്കർ ജേതാവ് വകീൻ ഫീനിക്സ് നായകനായ 'നെപ്പോളിയൻ' ആണ്