'റിലയൻസ് ലോകത്തിലെ ഏറ്റവും മികച്ച 10 ബിസിനസ്സ് കമ്പനികളിൽ ഒന്നായി മാറും'

DECEMBER 29, 2023

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ലോകത്തിലെ ഏറ്റവും മികച്ച 10 ബിസിനസ്സ് കമ്പനികളിൽ ഒന്നായി മാറും എന്ന് മുകേഷ് അംബാനി

റിലയൻസ് ഗ്രൂപ്പിന്റെ സ്ഥാപകൻ ധീരുഭായ് അംബാനിയുടെ ജന്മദിനമായ ഡിസംബർ 28 ന് റിലയൻസ് ഫാമിലി ഡേയിൽ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഡിജിറ്റൽ ഡാറ്റ പ്ലാറ്റ്‌ഫോമുകളിലും എ ഐ ഉപയോഗിക്കുന്നതിലും ആഗോള നേതാക്കൾക്കിടയിൽ ഒരു സ്ഥാനം ഉറപ്പിക്കുകയാണ് റിലയൻസ് ഇപ്പോൾ ലക്ഷ്യമിടുന്നത്

'ഇന്ന് ബിസിനസ്സിനായുള്ള ആഭ്യന്തരവും ആഗോളവുമായ അന്തരീക്ഷം വളരെ വേഗത്തിൽ മാറുകയാണ്'

'നിരന്തരമായ നവീകരണത്തിലൂടെയും പുനർനിർമ്മാണത്തിലൂടെയും വിപണിയെ ഉടച്ചു വാർക്കുന്നതിന് റിലയൻസ് പേരുകേട്ടതാണ്': മുകേഷ് അംബാനി

മുംബൈയിലെ ഒരു ചെറിയ ടെക്സ്റ്റൈൽ നിർമ്മാണ യൂണിറ്റിൽ തുടങ്ങി പെട്രോകെമിക്കൽസിലേക്കും, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുകയും ലോകത്തിലെ ഏറ്റവും വലിയ ഒറ്റ-ലൊക്കേഷൻ എണ്ണ ശുദ്ധീകരണ സമുച്ചയമായി വികസിപ്പിക്കുകയും ചെയ്തു

2005-ൽ, റിലയൻസ് റീട്ടെയിൽ മേഖലയിൽ പ്രവേശിച്ചു, ഇപ്പോൾ രാജ്യത്തെ പലചരക്ക് കടകൾ, ഹൈപ്പർമാർക്കറ്റുകൾ, ഓൺലൈൻ റീട്ടെയിൽ എന്നിവയുടെ ഏറ്റവും വലിയ ഓപ്പറേറ്ററാണ്

2016-ൽ, ടെലികോം സേവനമായ ജിയോ ആരംഭിച്ചു, അത് അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പറേറ്ററായും ലോകത്തിലെ മൂന്നാമത്തെ വലിയ ഓപ്പറേറ്ററായും മാറി

'റിലയൻസ് ലോകത്തിലെ ഏറ്റവും മികച്ച 10 ബിസിനസ്സ് കമ്പനികളിൽ ഒന്നായി വളരും. റിലയൻസിന് അതിന് കഴിയും,' മുകേഷ് അംബാനി പറഞ്ഞു