മാതംഗിയിലെ നവ്യ രസങ്ങൾ

January 29, 2024

നവ്യ നായരുടെ നൃത്തപഠനശാലയായ 'മാതംഗി ബൈ നവ്യക്ക്' ഒരു വയസ്സ് പൂർത്തിയാവുന്നു 

മാതംഗിയുടെ ഒന്നാം വാർഷികം ആഘോഷിച്ച തന്റെ മുഖത്തെ സന്തോഷം നിറയുന്ന ചിത്രങ്ങളുമായി നവ്യ ഇൻസ്റ്റഗ്രാമിൽ

തൃക്കാക്കരയിലാണ് നവ്യയുടെ ഡാൻസ് സ്കൂളിന്റെ പ്രവർത്തനം

നൃത്തം, വീണ, താളം, യോഗ തുടങ്ങിയ വിഭാഗങ്ങളിൽ ഇവിടെ പരിശീലനം നൽകിപ്പോരുന്നു

പോയവർഷം ഒരു നൃത്തോത്സവവും നവ്യ നായർ സംഘടിപ്പിച്ചിരുന്നു. പ്രിയദർശിനി ഗോവിന്ദ് ഉൾപ്പെടുന്ന നർത്തകിമാർ ഇതിൽ പങ്കുചേർന്നു

കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേർ നവ്യയുടെ നൃത്തവിദ്യാലയത്തിൽ വിദ്യാർത്ഥികളായുണ്ട്. ചില ക്‌ളാസുകൾ നവ്യ നേരിട്ടാകും അഭ്യസിപ്പിക്കുക

നവ്യയുടെ മാതാപിതാക്കളായ രാജു നായർ, വീണ നായർ എന്നിവരാണ് വിദ്യാലയത്തിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ

സന്തോഷത്തിന്റെയും ഒത്തുകൂടലിന്റെയും ആഘോഷം എന്നാണ് നവ്യ ഈ നിമിഷത്തെ വിശേഷിപ്പിച്ചത്