നയൻതാരയല്ലേ? താരത്തെ വളഞ്ഞ് ആരാധകർ

JJANUARY 8, 2024

കഴിഞ്ഞ വർഷം ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന ചിത്രത്തിലൂടെയാണ് നയൻതാര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്

ഹിന്ദി സിനിമയിലെ അരങ്ങേറ്റം നയൻതാരയെ ഒരു പാൻ-ഇന്ത്യൻ താരമാക്കി മാറ്റി 

ആർ. മാധവൻ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പമുള്ള തന്റെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നയൻ‌താര ഇപ്പോൾ

'ടെസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചു. ഇപ്പോൾ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് ചിത്രീകരണം നടക്കുന്നത്

സിനിമയുടെ ചിത്രീകരണത്തിനിടെ നയൻതാരയെ ആരാധകർ വളഞ്ഞു

കാഞ്ചീപുരത്തെ ശ്രീ ജുരഹരേശ്വരർ ക്ഷേത്രത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടെസ്റ്റിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്

നയൻതാര തന്റെ ഷെഡ്യൂൾ പൂർത്തിയാക്കാൻ സെറ്റിലെത്തിയതും, ആരാധകർ ഒഴുകിയെത്തി. ജനക്കൂട്ടം ക്ഷേത്രത്തിന് പുറത്ത് ഗതാഗതതടസ്സമുണ്ടാക്കി

പോലീസ് സേനയെത്തി അവരെ മാറ്റി. നയൻ‌താര ആരാധകർക്ക് നേരെ കൈവീശിക്കാട്ടി