'പ്രേമം'  വീണ്ടും തിയേറ്ററുകളിലേക്ക്

നിവിന്‍ പോളി നായകനായെത്തിയ 'പ്രേമം'  വീണ്ടും റീ-റിലീസ് ചെയ്യുന്നു

2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫീസില്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടി

തമിഴ്നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ ഫെബ്രുവരി 1 ന് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കും.

തമിഴ്നാട്ടിൽ റീ-റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് പ്രേമം

ചെന്നൈയിൽ 200 ദിവസത്തോളം പ്രദർശിപ്പിച്ച ചിത്രംകൂടിയാണ് പ്രേമം

2016-ലും 2017ലും പ്രേമം വീണ്ടും തമിഴ്നാട്ടില്‍ റിലീസ് ചെയ്തു.

നിവിൻ പോളിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2019-ൽ ചിത്രം കേരളത്തിലും റീ റിലീസ് ചെയ്തു.

പ്രേമത്തിലൂടെ അരങ്ങേറ്റം കുറിച്ച സായ് പല്ലവി, അനുപമ, പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികമാരായി

താരപദവിയിലേക്കുള്ള നിവിന്‍ പോളിയുടെ വളര്‍ച്ചയിലും പ്രേമം നിര്‍ണായകമായി

അല്‍ഫോണ്‍സ് പുത്രന്‍ തന്നെ രചനയും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രം അന്‍വര്‍ റഷീദാണ് നിര്‍മ്മിച്ചത്.