മികച്ച ബാറ്ററി ലൈഫുമായി നോക്കിയ 150, നോക്കിയ 130 മ്യൂസിക് ഫീച്ചർ ഫോണുകൾ

എച്ച്എംഡി ഗ്ലോബൽ പുതിയ രണ്ട് ഫോണുകൾ (നോക്കിയ 130 മ്യൂസിക്, നോക്കിയ 150) ഇന്ത്യയിൽ അവതരിപ്പിച്ചു

സംഗീത പ്രേമികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ നോക്കിയ 130 മ്യൂസിക് മൂന്ന് വർണങ്ങളില്‍ ലഭ്യമാണ്

നോക്കിയ 130 മ്യൂസിക്കിന് 1849 രൂപയാണ് വില

2699 രൂപ വിലയുള്ള നോക്കിയ 150 ഫോണും മൂന്ന് വർണങ്ങളിൽ ലഭിക്കും 

നോക്കിയ 150 മ്യൂസിക് ഫോണില്‍ 2.4 ഇഞ്ച് QVGA ഡിസ്പ്ലേയാണുള്ളത്

ഇളക്കിമാറ്റാവുന്ന 1450 mAh ബാറ്ററിയുമായാണ് നോക്കിയ 150ന്റെ വരവ്

നോക്കിയ 130 മ്യൂസിക്കിലും ഇളക്കിമാറ്റാവുന്ന 1450 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്

നോക്കിയ 150 പൊടികളിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന റേറ്റിങ്ങോടെയാണ് പുറത്തിറക്കിയത്

നോക്കിയ 150ൽ പുറകുവശത്ത് VGA ക്യാമറയും ഫ്ലാഷുമുണ്ട്