വിലകൂടിയ വസ്ത്രങ്ങള്‍ക്ക് മാത്രമേ ഗുണനിലവാരമുള്ളു എന്ന ധാരണ ശരിയല്ല
നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന നല്ല നിലവാരമുള്ള വസ്ത്രങ്ങൾ വാങ്ങാൻ കഴിയും.
എപ്പോഴും ധരിക്കാൻ സൗകര്യപ്രദമായ വസ്ത്രങ്ങൾ വാങ്ങുക.
ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലും സ്റ്റിച്ചിങ്ങും പരിശോധിച്ച് മാത്രം വസ്ത്രം വാങ്ങുക
ഓണ്‍ലൈനായി വസ്ത്രം വാങ്ങുന്നവര്‍, വിശ്വാസ യോഗ്യമായ സൈറ്റുകള്‍ വേണം തെരഞ്ഞെടുക്കാന്‍
വസ്ത്രത്തിന്റെ വിവരണത്തിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ വായിക്കുക, വസ്ത്രത്തിന്റെ ബ്രാൻഡിനെക്കുറിച്ചുള്ള ആളുകളുടെ റിവ്യൂവുകളും പരിശോധിക്കുക
മെഷീന് വാഷ്, ഹാന്‍ഡ് വാഷ് വസ്ത്രങ്ങള്‍ പ്രത്യേകം ചോദിച്ചു വാങ്ങാന്‍ ശ്രദ്ധിക്കുക. വസ്ത്രത്തിന്റെ ടാഗില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടാകും.
നിങ്ങളുടെ ആവശ്യം, ഉപയോഗരീതി എന്നിവ പരിഗണിച്ച് വസ്ത്രം, മെറ്റീരിയിൽ എന്നിവ തെരഞ്ഞെടുക്കുക
വാങ്ങിയ ഉടനെ ടാഗ് പൊട്ടിച്ചുകളയുകയും ബിൽ കളയുകയും ചെയ്യരുത്. അത് സൂക്ഷിച്ച് വെക്കുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പകരം മാറ്റിയെടുക്കുന്നതിന് ഇത് സഹായിക്കും
ഓണക്കോടികള്ക്കായി കടകളില്‍ ഒരുക്കിയിരിക്കുന്ന ഓഫറുകള്‍ പരമാവധി പ്രയോജനപ്പെടുത്താം