ഓസ്റ്റിയോപൊറോസിസ് പ്രതിരോധിക്കാൻ

പ്രായമാകുന്തോറും എല്ലുകളുടെ കട്ടികുറഞ്ഞ് ദുർബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം

ഓസ്റ്റിയോപൊറോസിസ് തടയാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്

ആരോഗ്യമുള്ള ഭക്ഷണം എല്ലുകളുടെ ആരോഗ്യം കൂടി ലക്ഷ്യമാക്കി ധാരാളം കാല്‍സ്യവും വിറ്റാമിന്‍ ഡിയും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക.

പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് കാത്സ്യം ലഭിക്കും

കൊഴുപ്പുള്ള മത്സ്യം, മുട്ട, ഫോര്‍ട്ടിഫൈഡ് പാല്‍ എന്നിവയില്‍ വിറ്റാമിന്‍ ഡിയും ലഭികുന്നു

വ്യായാമം പതിവാക്കുക,  നടത്തം, ഓട്ടം, നൃത്തം എന്നിങ്ങനെയുള്ള വ്യായാമം എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.

ദിവസേന ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളുക

പുകവലിയും അമിതമായ മദ്യപാനവും എല്ലുകളെ തളര്‍ത്തും

രോഗം കണ്ടെത്തിയാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം അസ്ഥിനാശം മന്ദഗതിയിലാക്കാനും ഒടിവുകള്‍ തടയാനും സഹായിക്കുന്ന  മരുന്നുകള്‍ കഴിക്കുക