ലക്ഷദ്വീപില്‍ മോദിയുടെ സ്നോർക്കെല്ലിംഗ്

ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ സ്നോർക്കെല്ലിംഗ് നടത്തി മോദി

കടലിന് അടിയിലെ വിസ്മയ ലോകം നേരിട്ട് കണ്ട മോദി അനുഭവം ആഹ്ലാദകരമായിരുന്നുവെന്ന് കുറിച്ചു

സ്‌നോർക്കൽ മാസ്‌ക്, ലൈഫ് വെസ്‌റ്റ് എന്നിവ ധരിച്ച് കടലിനടിയിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും മോദി പങ്കുവെച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ അതിമനോഹരമായ കടൽത്തീരങ്ങളിലൂടെയുള്ള പ്രഭാത സവാരിയും അദ്ദേഹം ആസ്വദിച്ചു

ബീച്ചിനടുത്തുള്ള കസേരയിലിരുന്ന് വിശ്രമിക്കുന്ന ചില നിമിഷങ്ങളുടെ ചിത്രങ്ങളും മോദി പങ്കിട്ടു

ലക്ഷദ്വീപിലെ ദ്വീപുകളുടെ സൗന്ദര്യവും ജനങ്ങളുടെ ഊഷ്മളതയും  വിസ്മയിപ്പിച്ചെന്ന് പ്രധാനമന്ത്രി  പറഞ്ഞു.

അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ നാട്ടുകാരുമായി മോദി ആശയവിനിമയം നടത്തി

ലക്ഷദ്വീപ് നിവാസികളുടെ ആതിഥ്യത്തിന് മോദി നന്ദി പറഞ്ഞു