മോദി മുഖ്യയജമാനനായി 

രാംലല്ല മിഴിതുറന്നു

അയോധ്യ രാമക്ഷേത്ര  പ്രാണപ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യയജമാനനായി

ഗര്‍ഭഗൃഹത്തില്‍ രാമവിഗ്രഹത്തിന് ചൈതന്യം നല്‍കുന്ന ചടങ്ങില്‍ മോദി പങ്കാളിയായി

രാംലല്ലയ്ക്ക് സമര്‍പ്പിക്കാന്‍ വെള്ളി കിരീടവുമായാണ് മോദി എത്തിയത്

ഓരോ ഇന്ത്യാക്കാരനും ഈ ദിവസം ഓര്‍ത്തുവെക്കുമെന്ന് മോദി പറഞ്ഞു

രാമവിഗ്രഹത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച നരേന്ദ്രമോദി ആരതിയും ഉഴിഞ്ഞു

രാംലല്ലയുടെ  നേത്രോന്മീലനം നടത്തിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്

പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തി

രാംലല്ലയ്ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം നടത്തിയാണ് നരേന്ദ്ര മോദി മടങ്ങിയത്

പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ രാമജ്യോതി തെളിയിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തു