കമലദളത്തിലെ ലാലേട്ടനല്ലേ?

കമലദളത്തിലെ നൃത്താധ്യാപകന്റെ വേഷം മോഹൻലാലിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ പ്രധാനമാണ്

മകൻ പ്രണവിന്റെ ഏറ്റവും പുതിയ ചിത്രം കണ്ടതും ആരാധകർ ഓർത്തത് അവരുടെ ആ പഴയ ലാലേട്ടനെയാണ്

ചലച്ചിത്ര പ്രവർത്തകനായ പ്രമോദ് ദാസ് ആണ് പ്രണവിന്റെ ചിത്രം കുറച്ചു ദിവസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്തത്. ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി പ്രണവ് വീണ്ടും നാട്ടിലെത്തിയിരുന്നു

പുതിയ ഫോട്ടോയിൽ മുഖം അൽപ്പം കൂടി വണ്ണംവച്ചിട്ടുണ്ട് പ്രണവിന്. ഇത് മോഹൻലാലുമായി കൂടുതൽ സമാനതകൾക്ക് കാരണമായി

സ്വന്തം സിനിമ സൂപ്പർഹിറ്റായോ ഇല്ലയോ എന്നതൊന്നുമല്ല പ്രണവിന്റെ വിഷയം. യാത്രകളാണ് പ്രധാനം

'ഹൃദയം’ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം പൂർത്തിയാക്കിയപ്പോഴും പ്രണവ് നാട്ടിൽ നിന്നില്ല എന്നത് പലരും ശ്രദ്ധിച്ചു

കുന്നും മലകളും കയറിയിറങ്ങുന്ന പ്രണവിന് ലളിത ജീവിതത്തോടാണ് പ്രിയം

വളരെ കുറച്ചു വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളുടെ ബാഗും തൂക്കി വിദേശ രാജ്യങ്ങളിൽ കറങ്ങിനടക്കുകയാണ് പ്രണവിന്റെ ഇഷ്‌ടവിനോദം