പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദത്തോടെ വിവാഹജീവിതത്തിൽ പ്രവേശിച്ച് സുരേഷ് ഗോപിയുടെ പുത്രി ഭാഗ്യയും ശ്രേയസ് മോഹനും
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ നരേന്ദ്ര മോദി മുഖ്യാതിഥിയായിരുന്നു
വധൂവരന്മാരെ അനുഗ്രഹിക്കുക മാത്രമല്ല, പ്രധാനമന്ത്രി ശ്രേയസിന് ഭാഗ്യയെ കൈപിടിച്ച് നൽകുകയും ചെയ്തു
നരേന്ദ്ര മോദി മാത്രമല്ല, മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും നിർമാതാക്കളും എല്ലാം പങ്കെടുത്ത ചടങ്ങിലാണ് വിവാഹം നടന്നത്
ഗുരുവായൂർ അമ്പലനടയിലെ പന്തലിൽ നടന്ന വിവാഹത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയ സൂപ്പർതാരങ്ങൾ പങ്കെടുത്തു
ക്ഷേത്രത്തിനടുത്തുള്ള കൺവെൻഷൻ സെന്ററിലാണ് വിപുലമായ വിവാഹച്ചടങ്ങുകൾ അരങ്ങേറിയത്. നിരവധി ചലച്ചിത്രതാരങ്ങൾ ഇവിടെ പങ്കെടുത്തു
വളരെ കുറച്ചു മാത്രം ആഭരണങ്ങളാണ് ഭാഗ്യാ സുരേഷ് ഗോപി അണിഞ്ഞിരുന്നത്
മാവേലിക്കര സ്വദേശിയായ വരൻ ശ്രേയസ് മോഹൻ ബിസിനസുകാരനാണ്