ജയ്പൂരിലെ രാജകുമാരിയായ ദിയകുമാരിയെയാണ് രാജസ്ഥാനിലെ പുതിയ ഉപമുഖ്യമന്ത്രിമാരിൽ ഒരാളായി ബിജെപി തെരഞ്ഞെടുത്തത്
1971 ജനുവരി 30ന് ജനനം. ബ്രിട്ടീഷ് ഭരണകാലത്ത് ജയ്പൂരിലെ മഹാരാജാവായിരുന്ന മാൻസിങ് രണ്ടാമന്റെ കൊച്ചുമകൾ
പഠിച്ചത് ജയ്പൂരിലെ മഹാറാണി ഗായത്രി ദേവി സ്കൂളിൽ. ഉന്നതപഠനം മഹാറാണി കോളേജില്‍
നിലവിൽ ജയ്പൂരിലെ രാജകുമാരി. ഇപ്പോഴത്തെ മഹാരാജാവ് പത്മനാഭ് സിങ്ങിന്റെ അമ്മ
1997ൽ വിവാഹം ചെയ്തത് രാജകുടുംബത്തിന് പുറത്തുനിന്നുള്ള നരേന്ദ്രസിങ്ങിനെ. 2019ൽ വിവാഹമോചനം
രാഷ്ട്രീയ പ്രവേശനം 2013ൽ. സവായി മധോപൂരിൽ നിന്ന് എംഎൽഎ
ആദ്യം എംഎൽഎയായപ്പോൾ ഗ്രാമീണ മേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ശ്രദ്ധ നേടി
2019ൽ രാജസ്മന്ദിൽ നിന്ന് ലോക്സഭയിലെത്തിയതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക്
രാഷ്ട്രീയത്തിന് പുറമെ രണ്ട് സ്കൂളുകൾ, ട്രസ്റ്റുകൾ, മ്യൂസിയം, ഹോട്ടലുകൾ, എൻജിഒ എന്നിവയമുണ്ട്
ഇതുകൂടാതെ മഹാരാജാ മാൻസിങ് രണ്ടാമൻ മ്യൂസിയം ട്രസ്റ്റിന്റെയും ജയ്ഗഢ് ഫോർട്ട് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മേൽനോട്ടം വഹിക്കുന്നു
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം ലക്ഷ്യമിട്ട് പ്രിൻസസ് ദിയ കുമാരി ഫൗണ്ടേഷന് നടത്തുന്നു
ഇത്തവണ തെരഞ്ഞെടുപ്പിൽ വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്ന് 71,368 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം