'പാ'യിൽ അമിതാഭ് ബച്ചനു പിടികൂടിയ രോഗം; എന്താണ് പ്രൊജേറിയ?
അതിവേഗത്തിൽ വാർധക്യം ബാധിക്കുന്ന രോഗമാണ് 'പ്രൊജേറിയ'
അമിതാഭ് ബച്ചൻ അഭിനയിച്ച ‘പാ’ എന്ന ഹിന്ദി സിനിമയുടെ കഥ ഈ രോഗം പശ്ചാത്തലമാക്കിയാണ്
2009ൽ പുറത്തുവന്ന ചിത്രത്തിൽ പ്രൊജേറിയ രോഗിയെയാണ് താരം അവതരിപ്പിച്ചത്
80 ലക്ഷം പേരിൽ ഒരാൾക്ക് മാത്രം ഉണ്ടാവുന്ന അപൂർവ രോഗമാണ് പ്രൊജേറിയ
പ്രൊജേറിയ രോഗികളിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന സാമി ബാസോ മരിച്ചു
28–ാം വയസ്സിലായിരുന്നു ഇറ്റലിക്കാരന്റെ മരണം
തന്റെ രണ്ടാം വയസിലാണ് സാമിക്ക് രോഗം സ്ഥിതീകരിക്കുന്നത്
പ്രൊജേറിയ ബാധിച്ചവർ ശരാശരി 13.5 വർഷം വരെയാണ് ജീവിക്കുന്നത്
നിലവിൽ ലോകത്ത് 350 പ്രൊജേറിയ രോഗികളുണ്ട്. ഇവരിൽ 4 പേർ ഇറ്റലിയിലാണ്