സച്ചിനെയും കോഹ്ലിയെയും പിന്നിലാക്കി അഫ്ഗാൻ താരം

ഏകദിന ക്രിക്കറ്റിലെ റെക്കോഡ് ബുക്കില്‍ പേരെഴുതിച്ചേര്‍ത്ത് അഫ്ഗാനിസ്ഥാന്റെ യുവതാരം റഹ്മാനുള്ള ഗുര്‍ബാസ്. 22 വയസിനിടെ 8 സെഞ്ചുറികളാണ് താരം നേടിയത്

ഏകദിന ക്രിക്കറ്റില്‍ 8 സെഞ്ചുറികള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരിക്കുകയാണ് ഗുര്‍ബാസ്

ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, പാകിസ്ഥാന്‍ താരം ബാബര്‍ അസം എന്നിവരെ പിന്നിലാക്കിയാണ് ‌സെഞ്ചുറി വേട്ട

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി തികച്ചതോടെയാണ് ഗുര്‍ബാസ് ഈ നേട്ടത്തിലെത്തിയത്

22 വര്‍ഷവും 349 ദിവസവും പ്രായമുള്ളപ്പോഴാണ് ഗുര്‍ബാസ് തന്റെ എട്ടാം ഏകദിന സെഞ്ചുറി കുറിച്ചിരിക്കുന്നത്

22 വയസും 312 ദിവസവും പ്രായമുള്ളപ്പോള്‍ എട്ടാം ഏകദിന സെഞ്ചുറി തികച്ച ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡിക്കോക്കാണ് ഈ പട്ടികയിലെ ഒന്നാമന്‍

എട്ടാം ഏകദിന സെഞ്ചുറിയിലെത്തുമ്പോള്‍ സച്ചിന് 22 വയസും 357 ദിവസവുമായിരുന്നു പ്രായം

വിരാട് കോഹ്ലി 23 വയസും 27 ദിവസവും പ്രായമുള്ളപ്പോഴും ബാബര്‍ അസം 23 വയസും 280 ദിവസവും പ്രായമുള്ളപ്പോഴുമാണ് എട്ട് ഏകദിന സെഞ്ചുറികളിലെത്തിയത്

അഫ്ഗാനായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഗുര്‍ബാസ് ഒന്നാം സ്ഥാനത്താണ്‌