DECEMBER 13, 2023
അയോധ്യയിൽ രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്തതോടെ പ്രദേശത്തെ റിയൽ എസ്റ്റേറ്റ് രംഗം വൻ കുതിപ്പിലെന്ന് റിപ്പോർട്ട്
നിക്ഷേപകരുടെയും ഹോട്ടൽ - ബിസിനസ് ഉടമകളുടെയും വലിയ ഒഴുക്ക് തന്നെ ഇവിടേക്ക് ഉണ്ടായതായാണ് വിവരം
സ്ഥലത്ത് ഇനി വാങ്ങുവാനോ വിൽക്കുന്നവനോ ഭൂമി അവശേഷിക്കുന്നില്ലെന്ന് പ്രദേശവാസികൾ
2018-19 ലെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് നവംബർ വരെ 9,000 ഓളം വസ്തുക്കളാണ് അയോദ്ധ്യയിൽ വിറ്റുപോയത്
ഈ വർഷത്തെ നവംബർ വരെയുള്ള മാത്രം കണക്കുകളെടുത്താൽ 20,067 പ്രോപ്പർട്ടികളാണ് വിറ്റത്
ഇതിന്റെ ഫലമായി സ്റ്റാമ്പ് ആൻഡ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റിന് 2018-19ൽ ലഭിച്ച 10,000 ലക്ഷം എന്ന വരുമാനം 15,631.33 ലക്ഷമായി ഉയർന്നു
റിയൽ എസ്റ്റേറ്റ് രംഗത്തെ ഈ കുതിപ്പ് പ്രദേശത്തെ ടൂറിസം രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്ന് പ്രതീക്ഷ
3000 രൂപ വരെ ആയിരുന്ന ഭൂമിയുടെ വില 6000 വും 7000 വും ആയി മാറിയെന്ന് ഡീലർമാർ വെളിപ്പെടുത്തുന്നു