DECEMBER 23, 2023

ഇക്കൊല്ലത്തെ റെക്കോർഡ് ഇനി സലാറിനു സ്വന്തം

പ്രഭാസ് നായകനായ 'സലാർ' ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആയി മാറിക്കഴിഞ്ഞു 

ചിത്രം എല്ലാ ഭാഷകളിലുമായി ആദ്യദിനം ഇന്ത്യയിൽ 95 കോടി രൂപ നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്dee

70 കോടി കളക്ഷൻ നേടിയ ആന്ധ്രപ്രദേശ്, തെലങ്കാന മേഖലകളിൽ നിന്നാണ് സലാർ ഏറ്റവും കൂടുതൽ തുക നേടിയത്

തെലുങ്ക് പ്രദേശങ്ങളിൽ ചിത്രത്തിന് 88.93% ഒക്യുപെൻസി ഉണ്ടായിരുന്നു. കർണാടകയിലും കേരളത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു

അവിടെ യഥാക്രമം 12 കോടി, 5 കോടി എന്നിങ്ങനെ ആദ്യ ദിന ബോക്‌സ് ഓഫീസ് റെക്കോർഡ് ചെയ്തു

ഇതോടെ ഷാരൂഖ് ഖാന്റെ പത്താൻ, ജവാൻ, രൺബീർ കപൂറിന്റെ അനിമൽ എന്നിവയെ പിന്തള്ളി പ്രഭാസ് 2023ലെ ഏറ്റവും വലിയ ഓപ്പണറായി

ഇന്ത്യയിൽ ആദ്യ ദിനം പത്താൻ 57 കോടി നേടിയപ്പോൾ ജവാനും അനിമലും യഥാക്രമം 75 കോടിയും 63 കോടിയും ഓപ്പണിംഗ് റിപ്പോർട്ട് ചെയ്തു

ഹോംബാലെ ഫിലിംസിന്റെ സലാർ: ഒന്നാം ഭാഗത്തിൽ പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പ്രശാന്ത് നീലാണ് സംവിധായകൻ