പ്രശാന്ത് നീൽ സംവിധാനം ചെയ്ത 'സലാർ' തിയേറ്ററുകളിൽ. വെളുപ്പിന് ഒരു മണിക്കേ ഫാൻസ് ഷോ പലയിടങ്ങളിലും ആരംഭിച്ചിരുന്നു
പ്രഭാസിന്റെ അഭിനയവും പ്രശാന്ത് നീലിന്റെ സംവിധാന മികവുമാണ് പ്രേക്ഷകർ എടുത്തു പറയുന്ന കാര്യങ്ങൾ
മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് വരദരാജ മന്നാർ ആയി ചിത്രത്തിൽ തിളങ്ങുന്നുണ്ട്
മൂന്നര സ്റ്റാർ റിവ്യൂ ആണ് മനോബാല വിജയബാലൻ എക്സ് അഥവാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്
ദേവ എന്ന കഥാപാത്രമായി പ്രഭാസ് എത്തുന്നു. സ്ഥിരം ആക്ഷൻ രംഗങ്ങളിൽ നിന്നും വേറിട്ട ചിത്രമാണ് സലാർ
പൃഥ്വിരാജിന്റെ പിതാവിന്റെ വേഷമാണ് മലയാളികളുടെ ഡാഡി ഗിരിജയായ ജഗപതി ബാബു കൈകാര്യം ചെയ്യുന്നത്
ബാഹുബലിക്ക് ശേഷം പ്രഭാസ് തകർത്തഭിനയിച്ച ചിത്രം എന്നാണ് സലാറിന്റെ ഒറ്റവരി റിവ്യൂ
മറ്റു പലരും പശ്ചാത്തല സംഗീതത്തിന് നിലവാരം പോരാ എന്നും അഭിപ്രായം പറഞ്ഞിട്ടുണ്ട്