AI അത്ഭുതങ്ങളുമായി Samsung Galaxy S24

മൊബൈൽ ഫോൺ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഗാലക്സി എസ് 24 സീരീസ് സാംസങ് അവതരിപ്പിച്ചു

കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന ചടങ്ങിൽ ഗാലക്സി എസ് 24, ഗാലക്സി എസ് 24 പ്ലസ്, ഗാലക്സി എസ് 24 അൾട്രാ എന്നിങ്ങനെ മൂന്ന് പ്രധാന മോഡലുകളാണ് അവതരിപ്പിച്ചത്

സാംസങ് തങ്ങളുടെ സ്മാർട്ട്ഫോൺ ലൈനപ്പിനായി പുതിയ എ ഐ ഇക്കോസിസ്റ്റം അവതരിപ്പിച്ചത് തന്നെയാണ് ഇത്തവണത്തെ ഹൈലൈറ്റ്

ഗൂഗിളിന്റെ ജനറേറ്റീവ് AI മോഡലായ 'ജെമിനി'യുടെ പിന്തുണയോടെയാകും ഗാലക്സി എ ഐ പ്രവർത്തിക്കുക

 എ ഐ ഫോട്ടോ എഡിറ്റിങ് ടൂളുകൾ മുതൽ കോളുകൾക്കിടയിലുള്ള തത്സമയ വിവർത്തനങ്ങൾ വരെ ഫോണിലുണ്ട്

ഗാലക്സി എസ് 24 അൾട്രാ

120Hz റിഫ്രഷ് റേറ്റ്  6.8 ഇഞ്ച് ഫ്ലാറ്റ് QHD+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ  ടൈറ്റാനിയം ഫ്രെയിം ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസർ  12GB വരെ RAM

ക്യാമറ

50MP ടെലിഫോട്ടോ ക്യാമറ 200MP പ്രൈമറി സെൻസർ 10MP ടെലിഫോട്ടോ ക്യാമറ 12MP ഫ്രണ്ട് ക്യാമറ 12MP അൾട്രാ വൈഡ് ക്യാമറ

45W ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 0% മുതൽ 65% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 5,000 mAh ബാറ്ററി

ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം യെല്ലോ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ എസ്24 അൾട്രാ ലഭ്യം

വില

എസ് 24 - 79,999 രൂപ മുതൽ എസ് 24 പ്ലസ്- 99,999 രൂപ മുതൽ എസ് 24 അള്‍ട്രാ - 1,29,999 മുതൽ