ഇന്റര്‍നെറ്റില്‍ താരമായി  സന ജാവേദ്

പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലികിനെ വിവാഹം ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി സന ജാവേദ്

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ  മിര്‍സയുമായി വേര്‍പിരിഞ്ഞതോടെയാണ് ഷൊയ്ബ് മാലിക് പാക് അഭിനേത്രി സന ജാവേദിനെ വിവാഹം കഴിച്ചത്.

1993 മാർച്ച് 25ന് സൗദി അറേബ്യയിലെ ജിദ്ദയിലായിരുന്നു സന ജനിച്ചത്

ജിദ്ദയിലെ പാകിസ്ഥാൻ ഇന്റർനാഷണൽ സ്കൂളില്‍ പഠനം. കറാച്ചി സർവകലാശാലയിൽ തുടർ പഠനം

ഉർദു ടെലിവിഷനിലെ ജനപ്രിയ താരമാണ് സന ജാവേദ്. പരസ്യചിത്രങ്ങളിൽ മോഡലായി കരിയർ തുടങ്ങി

2012ൽ ഷെഹ്റി സാത്ത് എന്ന ടെലിവിഷൻ പരമ്പരയിലൂടെയായിരുന്നു സനയുടെ  ടിവി അരങ്ങേറ്റം.

ഖാനി എന്ന സീരിയലിൽ ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെട്ടത് വഴിത്തിരിവായി

മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡായ പിസ പുരസ്കാരവും താരത്തിന് ലഭിച്ചിരുന്നു.

2017ല്‍ ‘മെഹ്റുന്നിസ വി ലബ് യു’ എന്ന സോഷ്യോ- കോമഡി ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് 

2020 ഒക്ടോബറിൽ ഗായകൻ ഉമെയിർ ജസ്വാളിനെ വിവാഹം കഴിച്ചു. 2023ൽ ഇരുവരും പിരിഞ്ഞു.