Photos: Sayanora Philip/instagram
സമൂഹമാധ്യമങ്ങളിൽ ബോഡി ഷെയ്മിങ്ങിന് ഇരയാകുന്ന സെലിബ്രിറ്റിയാണ് ഗായിക സയനോര ഫിലിപ്പ്
അധിക്ഷേപ കമന്റുകൾക്കെല്ലാം ശക്തമായ ഭാഷയിൽ തന്നെ സയനോര മറുപടി പറയാറുമുണ്ട്
കഴിഞ്ഞദിവസം പുത്തൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയാണ് ചിലർ ഗായികക്കെതിരെ രംഗത്തുവന്നത്
സയനോര ധരിച്ചിരുന്ന വസ്ത്രം ചൂണ്ടിക്കാട്ടിയിരുന്നു അധിക്ഷേപം
തന്റെ സ്വകാര്യ ജീവിതത്തിൽ ആരും ഇടപെടേണ്ടെന്ന് ശക്തമായ ഭാഷയിൽ സയനോര മറുപടി നൽകി
''ഈ പേജിൽ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥന. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം! ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല''
''കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങൾ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല''
''ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live! ഇതിന്റെ അർഥം മനസ്സിലാകാത്ത ഒരു ആളാണ് നിങ്ങളെങ്കിൽ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല'' സയനോര കുറിച്ചു
സയനോരയുടെ പ്രതികരണം ആരാധകർക്കിടയിൽ ചർച്ചയായി.ഗായികയ്ക്ക് പിന്തുണയുമായി നിരവധി പേർ എത്തി