ധോണിയുടെ മകളുടെ സ്കൂൾ ഫീസ്

07 August, 2023

എം.എസ്. ധോണി, സാക്ഷി ധോണി ദമ്പതികളുടെ മകൾ സിവയ്ക്ക് ഇപ്പോൾ എട്ട് വയസ്സ്

റാഞ്ചിയിലെ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സിവ

ടോറിയൻ വേൾഡ് സ്കൂൾ ഇവിടുത്തെ ഏറ്റവും മുന്തിയ വിദ്യാലയമാണ്

സ്കൂൾ വെബ്‌സൈറ്റിൽ ഇവിടെ ഓരോ ക്‌ളാസ്സിനും ഈടാക്കുന്ന ഫീസ് എത്രയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്‌

ദിവസേന വന്നു പോകുന്ന വിദ്യാർത്ഥികൾക്ക് രണ്ടു മുതൽ എട്ടാം ക്‌ളാസ്സു വരെ വാർഷിക ഫീസ് 2,75,000 രൂപയാണ് 

സിവ വീട്ടിൽ നിന്നും വന്നു പഠിക്കുന്നതിനാൽ ഒരു മാസം ഏകദേശം 23,000 രൂപയ്ക്കടുത്ത് നൽകേണ്ടി വരും

ഇവിടുത്തെ റെസിഡൻഷ്യൽ സൗകര്യത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് കൂടും. അവർ 4,40,000 രൂപ നൽകണം

മകൾ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാകാൻ ധോണിക്ക് താൽപ്പര്യമുണ്ട്