പ്രണയിനിക്കൊപ്പം ഷൈൻ ടോം പൊതുവേദിയിൽ

07-11-2023

ഫേസ്ബുക്കിൽ ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ പ്രണയിനിക്കൊപ്പം പൊതുവേദിയിൽ ഷൈൻ ടോം ചാക്കോ

ഇരുവരും മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്. 'ഡാൻസ് പാർട്ടി' എന്ന സിനിമയുടെ മ്യൂസിക് ലോഞ്ച് വേളയിലാണ് ഷൈൻ ടോം കാമുകിക്കൊപ്പം എത്തിയത് 

തനൂജ എന്നാണ് പേരെന്നും ഷൈൻ ടോം ചാക്കോ പ്രിയതമയെ പരിചയപ്പെടുത്തി

സിനിമയിലെ നായിക പ്രയാഗ മാർട്ടിൻ തനുജയെ ആശ്ലേഷിക്കുന്ന ചിത്രങ്ങളും എത്തി

ആരെന്നോ എന്തെന്നോ വ്യക്തമാക്കാതെ അടുത്തിടെ ഷൈൻ ടോം ചാക്കോ പോസ്റ്റ് ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു

 മുൻപ് വിവാഹിതനായിരുന്ന ഷൈൻ ടോം ചാക്കോ ആദ്യഭാര്യയുമായി പിരിഞ്ഞു എന്ന് വളരെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഒരു മകനുമുണ്ട്

'അടി' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഷൈൻ ടോം ചാക്കോ വ്യക്തിജീവിതത്തെ കുറിച്ചു തുറന്നു പറഞ്ഞത്

ഷൈൻ ടോം ചാക്കോയുടെ മറ്റ് വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാകും ഇനി ആരാധകർ