ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചിലർ കരുതുന്നു. ഇത് പലപ്പോഴും വിപരീത ഫലമുണ്ടാക്കും
ഉച്ചഭക്ഷണം കഴിക്കാതിരുന്നാൽ ഷുഗർ നില ക്രമാതീതമായി കുറയുകയും ശരീരം തളരുക, തലചുറ്റി വീഴുക, ഛർദ്ദിൽ എന്നിവയ്ക്ക് ഇടയാക്കും
ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയ നിരക്ക് കുറയ്ക്കും. ഇത് കാലക്രമേണ ശരീരഭാരം കുറയ്ക്കാനോ നിയന്ത്രിക്കാനോ ബുദ്ധിമുട്ടാക്കും
ഉച്ചഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്
ഭക്ഷണം ഒഴിവാക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഉണ്ടാകുകയും ഇത് കലോറി ഉപഭോഗം കൂട്ടാൻ ഇടയാക്കും
ഉച്ചഭക്ഷണം ഒഴിവാക്കുന്നത് വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകും
ശരിയായ പോഷകമില്ലാത്ത ഭക്ഷണക്രമം രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തി വിവിധ തരത്തിലുള്ള അണുബാധകൾക്കും രോഗങ്ങൾക്കും കാരണമാകും
സ്ഥിരമായ ഭക്ഷണം ഒഴിവാക്കിയാൽ രോഗപ്രതിരോധ ശേഷി നിലനിർത്താൻ ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെയാകും
ക്രമരഹിതമായ ഭക്ഷണരീതികൾ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും വേദനയും ഉണ്ടാക്കുകയും മലബന്ധം, വയറിളക്കം എന്നിവയിലേക്ക് നയിക്കും