പെട്ടെന്നുള്ള ഹൃദയാഘാതം  6 കാരണങ്ങൾ

ഹൃദയാഘാതം മൂലം രാജ്യത്ത് ഓരോ വർഷവും പത്ത് ലക്ഷം പേർ വരെ മരണപ്പെടുന്നു

പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം

1. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ  പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ ഏറ്റകുറച്ചിലുകൾ പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകും

2. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാകുന്നത് രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു

3. ലഹരി ഉപയോഗം  കൊക്കെയ്ൻ പോലെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ഹൃദയത്തിന്‍റെ പമ്പിങ് തടസപ്പെടുത്തുകയും ഹൃദയസ്തംഭനത്തിന് കാരണമാകുകയും ചെയ്യും

അരിത്മിയ ക്രമരഹിതമായ ഹൃദയമിടിപ്പ് വെൻട്രിക്കുലാർ ഫൈബ്രിലേഷനിലേക്ക് നയിക്കുകയും അത് ഹൃദയാഘാതത്തിന് ഇടയാകുകയും ചെയ്യും

4

5. കുടുംബ ചരിത്രം ഉറ്റ ബന്ധുക്കളിൽ ആർക്കെങ്കിലും പെട്ടെന്നുള്ള ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കിൽ പാരമ്പര്യമായി അത് ഉണ്ടാകാനുള്ള സാധ്യത ചിലരിൽ കണ്ടുവരുന്നു

6. കൊറോണറി ആർട്ടറി ഡിസീസ് ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്ന കൊറോണറി ആർട്ടറി ഡിസീസ് പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകും