ഉറക്കവുമായി ബന്ധപ്പെട്ട ശ്വസനവൈകല്യമാണ് ഒബ്സട്രക്റ്റീവ് സ്ലീപ് അപ്നിയ. ശ്വസനം സുഗമമാകാതിരിക്കുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഉറക്കത്തിനിടെ പേശികള്‍ വിശ്രമിക്കുന്ന സമയത്താണ് ഈ പ്രതിഭാസമുണ്ടാകുന്നത്
സാധാരണയായി ഈ അവസ്ഥയുള്ളവരില്‍ 10 മുതല്‍ 30 സെക്കന്റ് വരെയാണ് ശ്വാസോച്ഛ്വാസത്തിന് തടസ്സം അനുഭവപ്പെടുക. ചിലപ്പോള്‍ ഒരു മിനിറ്റ് വരെ നീണ്ട് നിന്നേക്കാം
ഓക്സിജന്‍ സംവഹനത്തെ ദോഷകരമായി ബാധിച്ചേക്കാം. നിങ്ങളുടെ ആരോഗ്യനില ഗുരുതരമാക്കാനും ഈ അവസ്ഥ കാരണമായേക്കാം
ലക്ഷണങ്ങൾ: ഉച്ചത്തിലുള്ള കൂര്‍ക്കം വലി, ശ്വാസം മുട്ടല്‍ കാരണം ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേല്‍ക്കുക, ശ്വാസോച്ഛ്വാസത്തില്‍ തടസ്സം, അസ്വസ്ഥമായ ഉറക്കം, രാവിലെ എഴുന്നേല്ക്കുമ്പോള് തൊണ്ടവേദന അനുഭവപ്പെടുക വായ വരണ്ടുണങ്ങും, മൂത്രശങ്ക, അതിരാവിലെ തലവേദന അനുഭവപ്പെടുക, പകല്‍ ക്ഷീണം അനുഭവപ്പെടുക, വിഷാദം, ഏകാഗ്രത ഇല്ലാത്ത അവസ്ഥ
പൊണ്ണത്തടിയുള്ളവര്‍, പ്രായമായവര്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍, പുകവലിക്കുന്നവര്‍, പ്രമേഹരോഗികള്‍, എന്നിവരില്‍ രോഗം മൂര്‍ച്ഛിക്കാൻ സാധ്യത
സ്ലീപ് അപ്നിയയുള്ളവര്ക്ക് പകല്‍ സമയം മുഴുവന്‍ ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്
സ്ലീപ് സ്റ്റഡി (polysomnography) പരിശോധനയിലൂടെ സ്ലീപ് അപ്നിയ രോഗനിര്‍ണയം നടത്താം
മറ്റുള്ളവരുടെ ഉറക്കത്തെ ബാധിക്കുന്ന രീതിയില്‍ നിങ്ങള്‍ കൂര്‍ക്കം വലിക്കുകയാണെങ്കില്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഉറക്കത്തിനിടെ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നവരും ചികിത്സ തേടണം