നാലുമണിക്കൂറിലധികം മൊബൈല്‍ ഫോണിലാണോ?

ദിവസവും നാല് മണിക്കൂറിലധികം ഫോണില്‍ ചെലവഴിക്കുന്ന കൗമാരക്കാരില്‍ മാനസികാസ്വസ്ഥ്യങ്ങള്‍ക്ക് സാധ്യത കൂടുതല്‍.

കൊറിയയിലെ ഹാന്യാങ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍

അമ്പതിനായിരത്തിലേറെ പേരെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്

ദിവസവും ഇക്കൂട്ടര്‍ മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്ന സമയവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളുമാണ് നിരീക്ഷിച്ചത്.

നാലുമണിക്കൂറിലേറെ ഫോണില്‍ സമയം കളയുന്നവരില്‍ സമ്മര്‍ദം, ആത്മഹത്യാചിന്തകള്‍, ലഹരിയോട് ആകര്‍ഷണം തുടങ്ങിയവ പ്രകടമാകുന്നുവെന്ന് കണ്ടെത്തല്‍

കൗമാരപ്രായക്കാരില്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൂടുതലാണെന്നതു സംബന്ധിച്ച് നേരത്തേ നിരവധി ഗവേഷണങ്ങള്‍ പുറത്തുവന്നിരുന്നു.

സൈക്യാട്രിക് തകരാറുകള്‍ക്കും ഉറക്കക്കുറവിനും കാഴ്ച്ചതകരാറിനും പേശീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും പലപഠനങ്ങളിലും പുറത്തുവന്നിരുന്നു.

മൊബൈല്‍ ഫോണുകളില്‍ ഏറെസമയം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്നമുണ്ടാകാമെന്ന് അടുത്തിടെ മറ്റൊരു പഠനവും കണ്ടെത്തിയിരുന്നു