സ്വർണത്തിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കായി സുവർണാവസരം വരുന്നു
റിസർവ് ബാങ്ക് സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിന്റെ 2023-24 സീരീസ് IV ഫെബ്രുവരി 12 മുതൽ
ഈ സ്കീമിന് കീഴിൽ, ഫെബ്രുവരി 16 വരെ ഗോൾഡ് ബോണ്ട് സ്കീമിൽ നിക്ഷേപിക്കാം, ആകെ അഞ്ച് ദിവസത്തേക്കാണ് പദ്ധതിയിൽ നിക്ഷേപിക്കാനുള്ള അവസരം
ഈ സ്കീമിന് കീഴിൽ കുറഞ്ഞത് 1 ഗ്രാം സ്വർണം വാങ്ങാം, ഓൺലൈനായി നിക്ഷേപിക്കുന്നവർക്ക് ഗ്രാമിന് 50 രൂപയുടെ കിഴിവ്
എൻഎസ്ഇ, ബിഎസ്ഇ, പോസ്റ്റ് ഓഫീസ്, കൊമേഴ്സ്യൽ ബാങ്ക്, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎൽ) എന്നിവയിലൂടെ നിക്ഷേപം നടത്താം
എസ്‌ബിജി സ്കീമിന് കീഴിൽ എട്ട് വർഷത്തേക്ക് നിക്ഷേപിക്കാം, നിക്ഷേപിച്ച തുകയ്ക്ക് വാർഷികാടിസ്ഥാനത്തിൽ 2.50 ശതമാനം പലിശ സർക്കാർ നൽകുന്നു
ഫെബ്രുവരി 12ന് പുറത്തിറങ്ങുന്ന എസ്‌ജിബി സ്‌കീമിന്റെ ഇഷ്യൂ വില ആർബിഐ തീരുമാനിച്ചിട്ടില്ല