രാമക്ഷേത്രം രാജ്യത്തിന് സമർപ്പിച്ചതിലൂടെ അയോധ്യയിൽ സ്പിരിച്വൽ ടൂറിസത്തിനും ഡിമാൻഡ് ഏറുന്നു
ഹോട്ടൽ മേഖലയിൽ ഉൾപ്പെടെ വലിയ നിക്ഷേപങ്ങളാണ് അയോധ്യയിൽ പലരും നടത്തുന്നത്. പ്രമുഖ ഹോട്ടൽ ശൃംഖലകൾ നഗരത്തിൽ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്
നിലവിൽ, അയോധ്യയിൽ അൻപതോളം ഹോട്ടൽ പ്രൊജക്ടുകളുടെ നിർമാണ പദ്ധതികൾ നടക്കുന്നുണ്ട്
ആഗോള നിക്ഷേപക ഉച്ചകോടിയിൽ വെച്ച് 102 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി അയോധ്യയിലെ ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാൽ
അയോധ്യയിലെ വിനോദസഞ്ചാര മേഖലക്കായി ഏകദേശം 18,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്
ഇപ്പോൾ അയോധ്യയിൽ 126 വിനോദസഞ്ചാര പദ്ധതികൾ ഏകദേശം അന്തിമ നിർമാണ ഘട്ടത്തിലാണ്
ഏകദേശം 4,000 കോടി രൂപയാണ് ഈ സംരംഭങ്ങളുടെ മൊത്തം ചെലവ്
താജ്, മാരിയറ്റ്, ജിഞ്ചർ, ഒബ്‌റോയ്, ട്രൈഡന്റ്, റാഡിസൺ തുടങ്ങിയ 50 ഓളം പ്രശസ്ത ഹോട്ടൽ കമ്പനികൾ അയോധ്യയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്