സുകന്യ സമൃദ്ധി അക്കൗണ്ട് അറിയേണ്ടതെല്ലാം

പെൺകുട്ടികൾക്കുവേണ്ടിയുള്ള ഒരു സമ്പാദ്യപദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുടെ സാമ്പത്തികക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും ഈ നിക്ഷേപം ഗുണം ചെയ്യും

പ്രതിവർഷം 8 ശതമാനമാണ് പലിശ നിരക്ക്. 10 വയസിന് താഴെയുള്ള പെൺകുട്ടികളുടെ പേരിൽ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാം

Thick Brush Stroke

പദ്ധതിയുടെ കാലാവധി 21 വർഷം, അല്ലെങ്കിൽ 18 വയസിന് ശേഷം പെൺകുട്ടി വിവാഹം കഴിക്കുന്നത് വരെ

സുകന്യ സമൃദ്ധി സ്കീമിന് 21 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾക്ക് പണം പിൻവലിക്കാൻ കഴിയില്ല

ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 250 രൂപയും ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്

അക്കൗണ്ട് ആരംഭിക്കുന്ന തീയതി മുതൽ 15 വർഷം വരെ പ്രതിവർഷം ഏറ്റവും കുറഞ്ഞ തുകയെങ്കിലും രക്ഷിതാവ് നിക്ഷേപിക്കണം. അതിനുശേഷം, അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതുവരെ പലിശ ലഭിക്കും

ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ, ബോണ്ടുകൾ എന്നിവയെ അപേക്ഷിച്ച് സുകന്യ സമൃദ്ധി നിക്ഷേപത്തിന് നേട്ടം കുറവാണെന്നത് പോരായ്മയാണ്

നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. മെച്യൂരിറ്റി കാലയളവിന് മുമ്പ് നിങ്ങൾ പണം പിൻവലിക്കുകയാണെങ്കിൽ, പിഴ അടയ്‌ക്കേണ്ടി വരും.