സണ്ണി ലിയോണി മലയാളം വെബ് സീരീസിൽ

ബോളിവുഡ് താരം സണ്ണി ലിയോണി മലയാളം വെബ് സീരീസിൽ അഭിനയിക്കുന്നു

'പാൻ ഇന്ത്യൻ സുന്ദരി' എന്ന വെബ് സീരീസിലാണ് സണ്ണി അഭിനയിച്ചത്

എച്ച്‌ ആര്‍ ഒടിടിയിലാണ് 'പാൻ ഇന്ത്യൻ സുന്ദരി' സ്ട്രീം ചെയ്യുന്നത്

എച്ച്‌.ആര്‍ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ശ്രീന പ്രതാപനാണ് ഈ വെബ് സീരീസ് നിർമിക്കുന്നത്

സതീഷാണ് 'പാൻ ഇന്ത്യൻ സുന്ദരി'യുടെ കഥയും സംവിധാനവും

അപ്പാനി ശരത്തും മാളവികയും മുഖ്യ വേഷത്തിലെത്തുന്നു

മണിക്കുട്ടൻ, ജോണി ആന്റണി, ഭീമൻ രഘു, സജിത മഠത്തില്‍, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്നു

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ 'പാൻ ഇന്ത്യൻ സുന്ദരി' കാണാനാകും