തൊണ്ണൂറുകളിലെ ബോളിവുഡിലെ മിന്നുംതാരവും നടൻ അക്ഷയ് കുമാറിന്റെ ഭാര്യയുമാണ് ട്വിങ്കിൾ ഖന്ന
വിവാഹശേഷം സിനിമ ഉപേക്ഷിച്ച് എഴുത്തിലേക്ക് തിരിഞ്ഞു. "മിസ്സിസ് ഫണ്ണിബോൺസ്" എന്ന പേരിൽ കോളമെഴുത്ത്. 3 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇന്റീരിയർ ഡിസൈനറും കൂടിയാണ്
ഇപ്പോൾ 50ാം വയസിൽ യുകെയിലെ ഗോൾഡ് സ്മിത്ത് കോളേജിൽ നിന്നും ഫിക്ഷൻ റൈറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് താരം
രണ്ടുവർഷം മുൻപ് വീണ്ടും പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്വിങ്കിൾ പറഞ്ഞപ്പോൾ തമാശയാണെന്നാണ് കരുതിയതെന്ന് അക്ഷയ് കുമാർ പറയുന്നു
ഇപ്പോൾ താൻ ഒരു സൂപ്പർ വുമണിനെയാണ് വിവാഹം കഴിച്ചതെന്ന് മനസ്സിലായെന്നും ട്വിങ്കിളിനെ പുകഴ്ത്താനുള്ള വിദ്യാഭ്യാസം തനിക്കില്ലെന്നും അക്ഷയ് കുറിച്ചു
20 വർഷം മുൻപായിരുന്നു അക്ഷയ് കുമാർ- ട്വിങ്കിൾ ഖന്ന വിവാഹം. മക്കള്‍ 21കാരനായ ആരവും 11കാരി നിതാരയും
പ്രമുഖ താരദമ്പതികളായ രാജേഷ് ഖന്ന, ഡിംപിൾ കപാഡിയ എന്നിവരുടെ മൂത്ത മകളാണ് ട്വിങ്കിൾ ഖന്ന
ട്വിങ്കിൾ ഖന്ന അദ്യം അഭിനയിച്ച ചിത്രം ബോബി ഡിയോൾ നായകനായ ബർസാത് (1995) വൻ വിജയമായിരുന്നു
ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്' ലഭിച്ചു. 90കളില്‍ ബോളിവുഡിലെ എല്ലാ നായക നടന്മാരുടെ കൂടെയും ട്വിങ്കിൾ ഖന്ന അഭിനയിച്ചു