ലെഹങ്കയില്‍ സുന്ദരിയായി അമ്മക്കൊപ്പം തമന്ന

ദീപാവലി ദിനത്തില്‍ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് താരസുന്ദരി തമന്ന

വയലറ്റ് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞാണ് താരം ചിത്രങ്ങളിലെത്തുന്നത്

ഗോള്‍ഡന്‍ ഷെയ്ഡിലുള്ള സ്റ്റോണുകള്‍ തുന്നിചേര്‍ന്ന മനോഹരമായ ലെഹങ്ക ഏറെ ആകര്‍ഷകമാണ്

തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളില്‍ തിളങ്ങിയ താരം മലയാളത്തിലേക്കും ചുവടുവെച്ചു

ദിലീപ് ചിത്രം ബാന്ദ്രയിലൂടെയായിരുന്നു തമന്നയുടെ മോളിവുഡ് അരങ്ങേറ്റം

തെന്നിന്ത്യയില്‍ ഏറ്റവുമധികം താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് ഇന്ന് തമന്ന

 അമ്മ രജനി ഭാട്ടിയക്കൊപ്പമുള്ള ചിത്രങ്ങളും തമന്ന പങ്കുവെച്ചു

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ അമ്മ ആണെന്നും തമന്ന പറയുന്നു

തമിഴില്‍ അരണ്‍മനൈ 4 എന്ന ചിത്രത്തിലാണ് തമന്ന ഇപ്പോള്‍ അഭിനയിക്കുന്നത്