TATA Punch EV ഇന്ത്യയിൽ; ഒറ്റ ചാർജിൽ 421 കി.മീ.

ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ പഞ്ച് ഇവി ഇന്ത്യൻ വിപണിയിലെത്തി 

10.99 ലക്ഷം മുതൽ 14.49 ലക്ഷം രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില

35 Kw ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡല്‍ ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്ററും 25 Kw ബാറ്ററി പാക്കുള്ള മീഡിയം റേഞ്ച് ഒറ്റ ചാർജിൽ 315 കിലോമീറ്റര്‍ റേഞ്ചിലും സഞ്ചരിക്കും

ഫ്രണ്ട് ട്രങ്ക്, എൽഇഡി ലൈറ്റ് ബാർ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പ്, ഫ്രഷ് അലോയ് വീൽ ഡിസൈൻ എന്നിവയാണ് ഹൈലൈറ്റ്

Gen 2 ആർക്കിടെക്ചറിൽ നിർമിച്ച ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

 56 മിനിറ്റിനുള്ളിൽ ബാറ്ററി 10ൽ നിന്ന് 80 ശതമാനത്തിലെത്തും

ഇൻഫോടെയ്ൻമെന്റിനായി 10.25 ഇഞ്ചുള്ള രണ്ട് സ്‌ക്രീനുകൾ, ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, സ്റ്റിയറിംഗ് വീൽ പാഡിലുകൾ എന്നിവ പോലുള്ള നിരവധി സവിശേഷതകൾ

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, വയർലെസ് ഫോൺ ചാർജർ, സൺറൂഫ്, ക്യാബിൻ എയർ പ്യൂരിഫയർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്

 ആറ് എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയും പഞ്ച് ഇവിയിൽ ലഭ്യം