February 10, 2024
വാലന്റൈൻസ് വീക്കിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് ടെഡി ഡേ (Teddy Day) ആയ ഫെബ്രുവരി 10
പങ്കാളിയ്ക്ക് പല സമ്മാനങ്ങളും പുരുഷന്മാർ നൽകുമ്പോൾ പാവകൾ പ്രായഭേദമന്യേ സ്ത്രീകളുടെ ഇഷ്ട സമ്മാനമാണ്. ഈ കളിപ്പാവകളെ അവർ ഇത്രത്തോളം ഇഷ്ടപ്പെടാൻ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്
തങ്ങളുടെ എല്ലാ ജീവിതാനുഭവങ്ങളിലും തങ്ങൾക്കൊപ്പം നിൽക്കുകയും എല്ലാം തുറന്ന് സംസാരിക്കാൻ സാധിക്കുകയും ചെയ്യുന്ന ഒരു സുഹൃത്തായി പാവകളെ സ്ത്രീകൾ കാണുന്നു
സമ്മാനമായി ലഭിക്കുന്നതിലൂടെ തന്റെ ജീവിത പങ്കാളിയോ പ്രണയ പങ്കാളിയോ തന്നെ എത്ര മാത്രം ഇഷ്ടപ്പെടുന്നു എന്ന കാര്യവും മനസിലാകുന്നതായി ചില സ്ത്രീകൾ അഭിപ്രായപ്പെടുന്നു
ജീവിതത്തിൽ ഉത്കണ്ഠകളും ആശങ്കകളും ഉണ്ടാകുന്ന സമയത്തും താൻ ഒറ്റയ്ക്കല്ല എന്ന തോന്നൽ സ്ത്രീകൾക്ക് നൽകാൻ പാവകൾക്ക് സാധിക്കുന്നതായി പറയപ്പെടുന്നു
സ്ത്രീകളിൽ ഒക്സിടോസിൻ (Oxytocin - Happy Hormone) എന്ന ഹോർമോണിന്റെ ഉദ്പാദനത്തിന് പാവകളുടെ സാമീപ്യം കാരണമാകുമെന്നും ചില പഠനങ്ങൾ പറയുന്നു
പാവകളുടെ നിറവും രൂപവും മാറുന്നതനുസരിച്ച് അവയുടെ അർത്ഥങ്ങളിലും മാറ്റങ്ങളുണ്ട്
ചുവന്ന നിറത്തിലുള്ള പാവകൾ പ്രണയത്തെ സൂചിപ്പിക്കുമ്പോൾ പിങ്ക് നിറം നിഷ്കളങ്കതയുടെ സൂചകമാണ്. നീല നിറം സത്യസന്ധതയെയും വിശ്വാസത്തെയും അടയാളപ്പെടുത്തുമ്പോൾ വെള്ള നിറത്തിലുള്ള പാവകൾ പരിശുദ്ധിയെയും സമാധാനത്തെയും സൂചിപ്പിക്കുന്നു