ദീപാവലിക്ക് സ്വർണം വാങ്ങുന്നുവോ?

November 10, 2023

Scribbled Underline

അക്ഷയ തൃതീയ, ധന്‍തേരസ് എന്നീ ദിവസങ്ങളിലാണ് ഏറെപ്പേരും സ്വര്‍ണം വാങ്ങിക്കുന്നത്. സ്വർണം വാങ്ങാൻ മികച്ച ദിവസമായി ഇതിനെ കണക്കാക്കുന്നു

ഒരാളുടെ ആകെയുള്ള നിക്ഷേപത്തില്‍ സ്വര്‍ണത്തിന് അഞ്ച് മുതല്‍ 15 ശതമാനം വരെ വിഹിതമുണ്ടായിരിക്കണമെന്ന് സാമ്പത്തിക ഉപദേഷ്ടാക്കള്‍ പറയുന്നു

കേരളത്തിൽ പവന് അരലക്ഷം രൂപ എപ്പോഴാകും എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ

ഈ വർഷം ഒക്ടോബർ 28, 29 തിയതികളിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്. പവന് 45,920 രൂപയാണ് അന്ന് രേഖപ്പെടുത്തിയത് 

ചാഞ്ചാട്ടത്തിനൊടുവിൽ നവംബർ മാസത്തിൽ ഒരു പവന് 45,280 രൂപ വരെയെത്തി

നവംബർ 9ന് ഈ മാസത്തെ വിലയിൽ പവന് 720 രൂപ വരെ കുറവ് രേഖപ്പെടുത്തി ഏറ്റവും കുറഞ്ഞ വിലയായ 44,560 രൂപയിലെത്തി

നവംബർ 10ന് ഒരു പവൻ സ്വർണത്തിനായി കേരളത്തിൽ നൽകേണ്ടത്  44,800 രൂപയാണ് 

ദീപാവലിക്ക് കേവലം രണ്ടു ദിവസങ്ങൾ മാത്രം ശേഷിക്കെ സ്വർണവിലയിൽ ഇനിയെന്ത് ചാഞ്ചാട്ടം എന്നാകും ഉപഭോക്താക്കൾ ഉറ്റുനോക്കുക